KeralaNEWS

ലക്ഷദ്വീപില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണം എന്ന ഹര്‍ജിയില്‍ അഡ്മിനിസ്ട്രേഷനോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

ലോക്ഡൗണ്‍ കാലത്ത് ലക്ഷദ്വീപില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേഷനോട് വിശദമായ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി.ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല കലക്ടര്‍ ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ഖരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. മറ്റ് ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ എന്താണ് സ്ഥിതിയെന്ന് അറിയിക്കാന്‍ ഭരണകൂടത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker