EnvironmentLIFE

പെയ്യാൻ മടിച്ച് കേരളത്തിൽ കാലവർഷം: എബ്രഹാം വർഗീസ്

ജൂൺ പുലർന്നപ്പോൾ മുതൽ കാലവർഷത്തിനായി കാത്തിരിക്കുകയാണ് കേരളം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതു കൊണ്ട് അതിശക്തമായ മഴ വരുന്നു തന്ന കാലാവസ്ഥാ പ്രവചനം തമാശയായി തീർന്നു. റെഡ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ പൊള്ളുന്ന വെയിലിൽ വരണ്ടു. ഇതാ ഇടവമാസം കഴിയാറാകുന്നു ഇപ്പോഴും കേരളത്തിൽ കാലവർഷം ദുർബലമാണ്. ഇടവപ്പാതിയെ പഴങ്കഥയാക്കി ഇപ്പോഴും പെയ്യാൻ മടിച്ചു നിൽക്കുകയാണ് കേരളത്തിൽ കാലവർഷ മേഘങ്ങൾ. ഇടമുറിയാതെ ഇടവപ്പാതി പെയ്യേണ്ട സ്ഥലങ്ങളിലെല്ലാം കടുത്ത ചൂടും വെയിലും.

മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന കർഷകരാണ് ഇതുമൂലം ഏറെ ബന്ധമുട്ട് അനുഭവിക്കുന്നത്. പതിവ് തെറ്റി ഈ പ്രാവശ്യം കേരളത്തിൽ പെയ്ത അധിക വേനൽമഴയാവാം വില്ലെന്നെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. സാധാരണയിൽ നിന്നും വ്യത്യസ്തമായി തൊണ്ണുറ്റിരണ്ട് ശതമാനത്തിലധികം വേനൽമഴയാണ് ഇത്തവണ കേരളത്തിൽ അധികമായി ലഭിച്ചത്. ന്യൂനമർദ്ദങ്ങളും ഇതിന് കാരണമായിട്ടുണ്ടാവാം.പത്തനംതിട്ടയിലായിരുന്നു ഏറ്റവും അധികം വേനൽമഴ ലഭിച്ചത്.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കാലവർഷവുമായി ബന്ധപെട്ട് മഴക്കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പല ജില്ലകളിലും ഒറ്റപ്പെട്ട മഴ ഒഴിച്ച് കാലവർഷം താരതമ്യേന ദുർബലമായിരുന്നു. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ദുർബ്ബലമായതും കാലവർഷത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.
മെയ് മുപ്പത്തിയൊന്ന് അർദ്ധരാത്രിയോടെ കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. പിന്നീട് അത് ജൂൺ മൂന്നായി. ഇപ്പോൾ അത് ജൂൺ പന്ത്രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

നിലവിലെ സാഹചര്യമനുസരിച്ച് കാലവർഷം കരുത്താർജിക്കാൻ ഇനി ഏതാനും ആഴ്ചകൾ കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker