CrimeNEWS

കൊല്ലത്ത്‌ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു; കാമുകന്‍ നിരീക്ഷണത്തില്‍

കൊല്ലം: യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്ന് യുവാവ്. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര(28) യെയാണ് കാമുകന്‍ ഷാനവാസ് (32) തീകൊളുത്തി കൊന്നത്. അഞ്ചലിനടുത്ത് ആയൂരിലാണ് ദാരുണമായ സംഭവം.

ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ദേഹത്തു തീ പടർന്ന് വീട്ടിൽ ഓടുന്ന ആതിരയെയാണ് കണ്ടത്. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലീസ് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നുവര്‍ഷമായി ഇവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്നുവയസ്സായ കുഞ്ഞുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker