KeralaNEWS

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ വനിതാ ജനപ്രതിനിധികൾ രംഗത്ത്

അഴിയൂർ: ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കോവിഡ് ബാധിതയായി മരണപ്പെട്ട മാളിയേക്കൽ ലീല (70) യുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം രാത്രി വൈകി വീട്ടുവളപ്പിൽ സംസ്കരിച്ചു. പി.പി.ഇ കിറ്റ് ധരിച്ച് വാർഡ് മെമ്പറായ കവിത അനിൽകുമാർ സംസ്കരണത്തിന് നേതൃത്വം നൽകി. സാധാരണയായി പുരുഷന്മാരാണ് ഇത്തരം ചടങ്ങുകൾക്ക് നേതൃത്വം നൽകാറ്.

വനിതാ ജനപ്രതിനിധി സംസ്കരണത്തിന് നേതൃത്വം നൽകിയത് മറ്റു സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ടു വരാൻ കാരണമാകും. വാർഡ് മെമ്പറുടെ കൂടെ വനിതാ ആർ.ആർ.ടി പ്രതിനിധി ഷോണ പി എസ് ഉണ്ടായിരുന്നു. മെമ്പർമാരായ അജയകുമാർ മാളിയേക്കൽ,ഉനൈസ് മാളിയേക്കൽ, പി.ടി ഗിരീഷ് എന്നിവരും സംസ്കരണത്തിന് നേതൃത്വം നൽകി. മരണപ്പെട്ട ലീലയുടെ ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ :ദാസൻ, പ്രകാശൻ,അജിത, പ്രസീത.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker