KeralaNEWS

പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തിയ ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു; വാഹന പരിശോധനക്കിടെ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു, മറ്റൊരാൾ പിടിയില്‍

കൊച്ചി : വാഹന പരിശോധനക്കിടെ കാറിലെത്തിയ യുവാക്കള്‍ പോലീസിനെ ആക്രമിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തതുടര്‍ന്ന് ഒരാള്‍ സിവില്‍ പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. മറ്റൊരാള്‍ കാറിലാണ് രക്ഷപ്പെട്ടത്. ലോക്ഡൗണിന്റെ ഭാഗമായി കളക്ടറേറ്റ് ജങ്ഷനിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു സമീപം ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ബ്ലോക്ക് ചെയ്തായിരുന്നു വാഹന പരിശോധന.

മനക്കടവ് ഭാഗത്തുനിന്ന് എത്തിയ കാര്‍ തടഞ്ഞ പൊലീസ്, സംശയം തോന്നിയപ്പോള്‍ കാറിനകത്തു പരിശോധന നടത്തി. ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണെന്നു തോന്നിയതിനാല്‍ യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെ കാറിന്റെ മുഭാഗത്ത് ഇടതുവശത്തെ സീറ്റില്‍ ഇരുന്ന യുവാവ് ഇറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. ഇയാളെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ കാറിലുണ്ടായിരുന്നയാള്‍ കാറുമായി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട യുവാവിനെ പിന്നീട് ഗവണ്‍മെന്റ് പ്രസ് പരിസരത്തു നിന്ന് പോലീസ് പിടികൂടി. സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കെ.എ.പി ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ടത്. പരിക്കേറ്റ പോലീസുകാരനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌.ഐ.യുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് പോലീസുകാരന്റെ തലയ്ക്കടിച്ച്‌ശേഷം കടന്നുകളഞ്ഞു.ഗുരുതരമായി പരിക്കേറ്റ പോലീസുകാരന്‍ ഇപ്പോഴും ചികിത്സയിലാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker