KeralaNEWS

പോലീസ് ഏജൻ്റ് ചമഞ്ഞ് തട്ടിപ്പ്; എസ്.ഡി.പി.ഐ നേതാവിനെതിരെ കേസെടുത്തു

തൃശൂർ: പോലീസ് ഏജൻറ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എസ്.ഡി.പി.ഐ നേതാവിനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. മണ്ണടിക്കാൻ പെർമിഷൻ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ടിപ്പർ ഉടമകളിൽ നിന്ന് പണം പറ്റിയയ എസ്.ഡി.പി.ഐ നേതാവ് നൗഫലിനെതിരെയാണ് കേസെടുത്തത്.

അറിയപ്പെടുന്ന എസ്.ഡി.പി.ഐ നേതാവും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയുമായിരുന്നു നൗഫൽ. ചാലിശ്ശേരി എസ്.ഐ സുഹൃത്താണെന്നും ഇയാൾക്ക് പണം കൊടുത്താൽ മണ്ണ് കടത്തിന് അനുവാദം തരുമെന്നും ടിപ്പർ ഉടമകളെ പറഞ്ഞത് വിശ്വസിപ്പിച്ചു. ഇയാളുടെ വാക്ക് വിശ്വസിച്ച് 60000 രൂപ വരെ കൊടുത്തവരുമുണ്ട്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടക്കാതായപ്പോൾ പണം കൊടുത്തവരിൽ ചിലർ തിരിച്ച് ചോദിച്ചപ്പോൾ ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ട് പോയി. ഒടുവിൽ ഇവർ തമ്മിലുള്ള തർക്കത്തെക്കുറിച്ചറിഞ്ഞ പൊലീസ് പണം കൊടുത്തവരെയും ഇടനിലക്കാരെയും സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പണം പൊലീസിന് കൊടുത്തുവെന്നും അത് തിരിച്ച് ചോദിച്ചാൽ കുഴപ്പമാകുമെന്നും പറഞ്ഞ് നൗഫൽ ഇവരെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയായിരുന്നു.

സമാനമായ വേറെയും പരാതിക്കാർ പൊലീസിനെ സമീപിക്കാനൊരുങ്ങിയതോടെ നൗഫലിന്റെ ബന്ധുക്കൾ ഇടപെട്ട് പണം തിരിച്ചു നൽകാമെന്ന് ഉറപ്പു നൽകി. ജിയോളജി വകുപ്പിൽ നിന്ന് പെർമിഷൻ സംഘടിപ്പിക്കാനാവശ്യമായ ചെലവിലേക്ക് ആണ് എന്ന് കരുതിയാണ് പണം കൊടുത്തതെന്നും പറ്റിക്കപ്പെട്ടതായി വൈകിയാണ് മനസിലായത് എന്നും പരാതിക്കാരിൽ ചിലർ പറഞ്ഞു. പ്രതി ഇപ്പോൾ ഒളിവിലാണെന്ന് എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker