LIFEMovie

ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്നു.

അഞ്ച് ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2008 ല്‍ സ്‌പെയ്ന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഭാഗ് ബഹദൂര്‍, ലാല്‍ ദര്‍ജ, കാലപുരുഷ്, തഹേദാര്‍ കഥ എന്നിവയാണ് ബുദ്ധദേവ് ദാസ് ഗുപ്തയുടെ ശ്രദ്ധേയ ചിത്രങ്ങള്‍

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker