CrimeNEWS

പാറശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; 2 പേര്‍ അറസ്റ്റില്‍

പാറശാലയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെകാമുകനായ മുര്യങ്കര സ്വദേശി കിരണും (21)പെൺകുട്ടിയുടെ സഹോദരനുമാണ് അറസ്റ്റിലായത്. അതിർത്തിയിൽ പാറശാലക്ക് സമീപത്തായി 2018 ലാണ് കേസിന് ആസ്പദമായസംഭവം നടന്നത്. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് വീട്ടുകാർ കാര്യം തിരക്കുകയും ശകാരിച്ചതിനെയും തുടർന്നാണ് 16 കാരി ആത്മഹത്യ ചെയ്തത്.

തുടർന്ന് പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തുകയും ചെയ്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളെ തുടർന്നാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker