SportsTRENDING

ഏഷ്യന്‍ ഗെയിംസ്​ സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അന്തരിച്ചു

ഏഷ്യന്‍ ഗെയിംസിലെ ബോക്‌സിങ്ങ് സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോ സിങ് അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞവര്‍ഷം കോവിഡ് ബാധിതനായെങ്കിലും രോഗമുക്തി നേടിയിരുന്നു.

2017 മുതലാണ് അദ്ദേഹത്തിന് കരളില്‍ അര്‍ബുദ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരിക്കെ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മടങ്ങി. ഏപ്രിലില്‍ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടര്‍ മാര്‍ഗം വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. ഇടക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തിരുന്നു.

1998ലെ ഏഷ്യന്‍ ഗെയിംസിലാണ് ബോക്‌സിങ്ങില്‍ ഡിങ്കോ സ്വര്‍ണം സ്വന്തമാക്കിയത്. 16വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അന്ന് അദ്ദേഹം ബോക്‌സിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 1998ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2013ല്‍ രാജ്യം പത്മശ്രീയും സമ്മാനിച്ചു. ഡിങ്കോയുടെ നിര്യാണത്തില്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker