IndiaNEWS

പതഞ്ജലിയുടെ കടുക് എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഗാനിയ ഓയില്‍ മില്ലില്‍ നിന്ന് പതഞ്ജലിക്ക് വിതരണം ചെയ്ത കടുക് എണ്ണയുടെ അഞ്ച് സാമ്പിളുകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു.

മേയ് 27നാണ് അധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ പതഞ്ജലിയുടെ കടുക് എണ്ണ പാക്കും, കുപ്പിയും നിലവാരമില്ലാത്തതാണെന്നും ശ്രീ ശ്രീ തത്വ ബ്രാന്‍ഡിന്റെ കടുക് എണ്ണക്കും ഇതേ ഫലമാണ് കണ്ടെത്തിയതെന്നും ലാബ് പരിശോധനക്ക് ശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. അതേസമയം, എന്നാല്‍, രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരിശോധന റിപ്പോര്‍ട്ടിനോട് പതഞ്ജലി ഇതുവരെ പ്രതികരിച്ചിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker