NEWSSocial Media

‘ഞാന്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല.കുഞ്ചാക്കോ ബോബന്‍

ക്ലബ്ഹൗസ് പ്ലാറ്റ്ഫോം ജനപ്രിയമായി മാറുന്നതിന് പിന്നാലെ വ്യാജ അക്കൗണ്ടുകളും സുലഭമായി കഴിഞ്ഞു. ഇത്തരം വ്യാജന്മാര്‍ക്ക് എതിരെ എത്തിയിരിക്കുകയാണ് സിനിമ താരം കുഞ്ചാക്കോ ബോബന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ വ്യാജനെതിരെ പ്രതികരിച്ചിരിക്കുന്നത്.

‘ഞാന്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉള്ളത്, ഒരു ക്ലബിങ്ങും ഇല്ല. ക്ലബ്ഹൗസിലെ വ്യാജന്‍’ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്.നേരത്തെ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും തങ്ങള്‍ക്ക് ക്ലബ്ഹൗസില്‍ ഇല്ലെന്നും തങ്ങളുടെ പേരിലുള്ള അക്കൗണ്ടുകള്‍ വ്യജമാണെന്നും അറിയിച്ചിരുന്നു. ‘ഞാന്‍ ക്ലബ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരും. ഇത് ഒട്ടും കൂള്‍ ആയ കാര്യമല്ല’, എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഐഒഎസില്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷന്‍ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയില്‍ തരംഗമായി കഴിഞ്ഞു.ഈ ആപ്പിലൂടെ സംസാരിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചര്‍ച്ച വേദികള്‍ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പില്‍ സജീവമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker