NewsThen Special

ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍: ലോകറെക്കോഡുമായി ദക്ഷിണാഫ്രിക്കന്‍ യുവതി

“ഡോക്ടർ ആദ്യം പറഞ്ഞത് എട്ട് കുട്ടികളാണ് ഉള്ളിൽ വളരുന്നതെന്നാണ്. അത് കേട്ട് ആദ്യം ഞെട്ടി. പിന്നെ അത് ഉൾക്കൊള്ളാനുള്ള ശ്രമമായി. ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടർ പറയുമ്പോൾ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോൾ കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിനുള്ളിൽ വളരാൻ ഇടം തികയുമോ എന്ന സംശയം, കൈകളോ തലയോ ഉടലോ കൂടിച്ചേർന്ന് കുട്ടികൾ പിറക്കാനിടയാവുമോ എന്ന ഭയം… “പരിഭ്രമിച്ച ഗോസിയാമെ തമാരാ സിതോളിന് ഡോക്ടർ തന്നെ ധൈര്യം പകർന്നു.

ഒടുവിൽ ആശങ്കകൾ അസ്ഥാനത്തായി. സിതോൾ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നേരത്തെയുള്ള ഗർഭകാല പരിശോധനകളിൽ എട്ട് കുട്ടികൾ സിതോളിന്റെ ഗർഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ പ്രസവസമയത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരെ അമ്പരപ്പിച്ച് മുപ്പത്തിയേഴുകാരി ഗോസിയാമെ തമാരാ സിതോൾ പത്ത് കുഞ്ഞുങ്ങളുടെ അമ്മയായി. ഒറ്റപ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ റിക്കോഡിനെ മറി കടന്നിരിക്കുകയാണ് സിതോൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker