KeralaNEWS

ഫിഷ് മോളി

പോർച്ചു​ഗീസ് വിഭവമായ ഫിഷ് മോളിയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്.പതിവു മത്സ്യ വിഭവങ്ങളിൽ നിന്നു വ്യത്യസ്തമായി എരിവധികമില്ലാത്ത ഫിഷ് മോളി കുട്ടികൾക്കും ഏറെ ഇഷ്ടമാണ്.ഈ കറിയുടെ കേരളീയ പതിപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
ആവോലി – 12 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
വെളുത്തുളളി – 8 അല്ലി (നന്നായി അരിഞ്ഞത്)
ഇഞ്ചി – തീരെ ചെറുതല്ലാത്ത ഒരു കഷണം (നന്നായി അരിഞ്ഞത്)
പച്ചമുളക് – 6 എണ്ണം
സവാള – 3
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
തക്കാളി – 3

 

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
തേങ്ങാപ്പാൽ – ഒന്നാം പാൽ അരക്കപ്പ്, രണ്ടും മൂന്നും മുക്കാൽ കപ്പ് വീതം
ചെറുനാരങ്ങ നീര് -1 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം
കടുക് പൊട്ടിച്ച ശേഷം അതിൽ ഇഞ്ചിയും വെളുത്തുളളിയും  പച്ചമുളകുമിട്ട് ഒരു മിനിറ്റ് ഇളക്കുക. അതിനുശേഷം അരിഞ്ഞ സവാള തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയിട്ട് ഇളക്കിയ ശേഷം മീൻ കഷണങ്ങളിട്ട് മൂന്നാം പാലൊഴിച്ച് തിളക്കുമ്പോൾ ചെറുതീയിലിട്ട് മൂന്നു മിനിറ്റോളം വേവിക്കുക. മീൻകഷണങ്ങൾ തിരിച്ചിട്ട് ഉപ്പ്, കറിവേപ്പില,തക്കാളി എന്നിവയും രണ്ടാം പാലും ചേർക്കണം. മൂടിവെച്ച് വീണ്ടും മൂന്ന് മിനിറ്റ് വേവിക്കണം. തീയിൽ നിന്നിറക്കിവെച്ച് മീൻ കഷണങ്ങൾ പൊട്ടാതെ ഇളക്കിക്കൊണ്ട് ഒന്നാം പാൽ ഒഴിച്ചുകൊടുക്കുക. ഒന്നുകൂടിയൊന്നു ചെറുതീയിലിട്ട് ചൂടാക്കിയശേഷം തീയണക്കാം. പാൽ തിളച്ച് പോകരുത്. ചെറുനാരങ്ങ നീരു കൂടി ചേർത്ത് വീണ്ടും ഇളക്കി മൂടിവെയ്ക്കാം. ചെറുചൂടോടെ ചോറിനൊപ്പം കഴിക്കാം

Back to top button
error: