KeralaNEWS

ഹണിട്രാപ്, ഫോർട്ട്‌കൊച്ചി സ്വദേശിനിയും കാമുകനും അറസ്റ്റിൽ

ഞരമ്പുരോഗികളും ഭൈമീ കാമുകന്മാരും കരുതിയിരിക്കുക, തേനും വലയുമായി നിങ്ങൾക്കു ചുറ്റും സുന്ദരിമാർ വട്ടമിട്ടു പറക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രണ്ടു ഡസനിലധികം ഹണി ട്രാപ്പ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇത്രയൊക്കെ കേട്ടിട്ടും അപരിചിതകിളിനാദം കേട്ട് ഇറങ്ങി പുറപ്പെട്ട് പണവും മാനവും നഷ്ടപ്പെട്ട വിശ്വാമിത്രന്മാർ നിരവധിയാണ്

 

കൊച്ചിയില്‍ വീണ്ടും ഹണിട്രാപ്പിന് ശ്രമം, യുവതി അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിനി റിന്‍സിനയാണ് അറസ്റ്റിലായത്. യുവതി ഉള്‍പ്പെടെ ഒരു സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ കാമുകനായ ഷാജഹാനെയും അറസ്റ്റ് ചെയ്തു.

ഹോട്ടലുടമയെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. ഹോട്ടലില്‍ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞ് ഹോട്ടലുടമയെ തന്ത്രപൂര്‍വം ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഇയാളെ സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

അറസ്റ്റിലായ റിന്‍സിന ഇതിന് മുമ്പും ഹണിട്രാപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താന്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരാളിൽ നിന്ന് പണം തട്ടിയെടുത്തതിനാണ് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Back to top button
error: