IndiaNEWS

കേന്ദ്രസർക്കാർ അല്ല ,യൂണിയൻ സർക്കാർ നിലപാട് വ്യക്തമാക്കി എം കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിന്റെ അധികാരപ്രയോഗത്തോട് തമിഴ്‌നാട് സർക്കാരിൽനിന്ന് സമ്പൂർണ വിധേയത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്ന നടപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര സർക്കാർ എന്ന അർഥമുള്ള മത്തിയരശ് എന്ന പ്രയോഗം മാറ്റിയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും മത്തിയരശ് എന്നതിനു പകരം യൂണിയൻ സർക്കാർ എന്ന അർഥമുള്ള ഒൻട്രിയരശ് എന്ന പ്രയോഗം ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്.

ഫെഡറൽ അധികാരഘടന പിന്തുടരുന്ന രാജ്യത്ത് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാരുകൾക്കു മേൽ അമിത അധികാരമില്ലെന്നാണ് ഡി.എം.കെ.യുടെ നിലപാട്. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും കാലംമുതൽ പിന്തുടരുന്ന നയമാണിത്. ഇവരുടെകാലത്തും കേന്ദ്ര സർക്കാരിനെ ഒൻട്രിയരശ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, എ.ഐ.എ.ഡി.എം.കെ. അധികാരത്തിലിരുന്ന കഴിഞ്ഞ 10 വർഷവും മത്തിയരശ് എന്ന പദമാണ് ഉപയോഗിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker