KeralaNEWS

​വയ​നാ​ട് തി​രു​നെ​ല്ലിയിൽ കുരങ്ങു പനി

കു​ര​ങ്ങു​പ​നി കേ​സ് വ​യ​നാ​ട് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 24കാ​ര​ന് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ര​ങ്ങു​പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.

വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട യു​വാ​വി​ന് പ​നി​യും ശ​രീ​ര വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​പ്പ​പ്പാ​റ സി​എ​ച്ച്സി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തു​ട​ർ​ന്ന് കു​ര​ങ്ങു​പ​നി സം​ശ​യി​ക്കു​ക​യും വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ത്തേ​രി പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പിൾ പ​രി​ശോ​ധ​ന​യി​ൽ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 21 പേ​രു​ടെ സാ​മ്പിൾ പ​രി​ശോ​ധി​ച്ച​തി​ൽ ആ​ർ​ക്കും കു​ര​ങ്ങു​പ​നി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഒ​രു മാ​സം മു​ൻപ് ക​ർ​ണാ​ട​ക​യി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മു​ത​ൽ ത​ന്നെ ജി​ല്ല​യി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​പ്പ​പ്പാ​റ, ബേ​ഗു​ർ ഭാ​ഗ​ങ്ങ​ളി​ൽ കു​ര​ങ്ങു​പ​നി​യു​ടെ ചെ​ള്ളി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വ​ന​ത്തി​ന് പു​റ​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച ചെ​ള്ളു​ക​ളി​ൽ കു​ര​ങ്ങു​പ​നി​യു​ടെ വൈ​റ​സി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Back to top button
error: