KeralaNEWS

സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസരംഗത്ത് പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019–-20 ലെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാംസ്ഥാനത്ത്‌. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌ കേരളം ഒന്നാമതെത്തിയത്‌. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടുമ്പോൾ കേരളത്തിന്‌ 862 പോയന്റായിരുന്നു.

കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്‌ത്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിൽ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാമതെത്തിച്ചത്‌. പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ആകർഷകിക്കാൻ നടത്തിയ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരള (എസ്‌എസ്‌കെ) വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ എ ++ നേടാൻ കേരളത്തിന്‌ തുണയായത്‌.

പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ ആൻഡ്‌ നിക്കോബാർ ദ്വീപുകളും കേരളത്തിനൊപ്പം ഉയർന്ന ഗ്രേഡ്‌ പങ്കിട്ടിട്ടുണ്ട്‌.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker