KeralaNEWS

ഓൺലൈൻ ക്ളാസിനായി ഡേറ്റാ റീചാർജ് ചെയ്തു കൊടുക്കുക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസിനുവേണ്ടി ഡേറ്റ റീചാർജ് ചെയ്തുകൊടുക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.എസ്.ടി.എ. സംസ്ഥാനതലത്തിൽ നടത്തുന്ന കോവിഡ്കാല പ്രവർത്തനമായ ‘ജീവനം’ പദ്ധതിയുടെ ഭാഗമാണിത്.

ഒന്നാംഘട്ടത്തിൽ ജില്ലാ സെക്രട്ടറി സി.എൻ. അനന്തകൃഷ്ണൻ, തൃശ്ശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. മണികണ്ഠന് പാക്കേജ് കൈമാറി. ചടങ്ങിൽ സംസ്ഥാന ട്രഷറർ ഡോ. എസ്.എൻ. മഹേഷ്ബാബു, എ.എ. റോബി, റെജോ ജോസ്, കെ.ആർ. പ്രീതി എന്നിവർ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker