Pravasi

പ്രവേശനവിലക്കിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് യു.എ.ഇ കോൺസുലേറ്റ് ഡോ. അമൻ പുരി

ദുബായ്: ലോകത്തിൻ്റെ മറ്റേതു ഭാഗത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയാലും ഇന്ത്യക്കാരൻ്റെ ജീവിതത്തെ അതത്ര പ്രതികൂലമായി ബാധിക്കുമെന്ന് തോന്നില്ല. പക്ഷേ യു.എ.ഇ അനന്തമായി നീട്ടിക്കൊണ്ടിരിക്കുന്ന ഈ പ്രവേശനവിലക്ക് ഒട്ടേറെ തദ്ദേശിയരുടെ ജീവിതത്തെ തകർത്തു കൊണ്ടിരിക്കുകയാണ്.പ്രവേശനവിലക്കിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വീസയുടെ കാലാവധി കഴിയുന്നതോടെ ജീവിതം കൂടുതൽ സങ്കീർണമായിക്കൊണ്ടിരിരിക്കുകയാണ്.

പക്ഷേ ഈ ഘട്ടത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുവന്നിരിക്കുകയാണ് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി. വിസയുടെ കലാവധി കഴിയുന്നു എന്നതോർത്ത് വിഷമിക്കേണ്ടെന്നും അനുകൂലമായ മാനുഷിക പരിഗണന യുഎഇ അധികൃതരിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.അമൻ പുരി പറയുന്നു.

ധാരാളം പ്രവാസികൾ യുഎഇയിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്നുണ്ടെന്ന് എംബസിക്കും കോൺസുലേറ്റിനും അറിയാം. ഇവരുടെ കാര്യം യു.എ.ഇ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഇന്ത്യൻ സ്ഥാനപതി പവൻകപൂറും കഴിഞ്ഞദിവസം അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമുള്ളതിനാൽ കോവിഡ് കാലത്തും നല്ല നിലയിൽ സഹകരണം തുടരുന്നതായും ഡോ.അമൻ പുരി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker