KeralaNEWS

കുഴല്‍പ്പണ വിവാദം ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ കൈവിട്ടേക്കുമോ?

കൊച്ചി: കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ബിജെപി നേതാക്കളെ ദേശീയ നേതൃത്വം കൈവിട്ടേക്കുമെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെങ്കിലും വിഷയത്തില്‍ കേന്ദ്രം ഇടപെട്ടേക്കില്ലെന്നാണ് അഭ്യൂഹങ്ങള്‍. കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷണ സംഘം തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ കെ. സുരേന്ദ്രനെതിരായ പരാമര്‍ശങ്ങളുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമ്മീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പാണ് മിഥുന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അമിത് ഷായുടെ വിശ്വസ്തനായ മിഥുന്‍ പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുന്‍ ഐടി പ്രൊഫഷണലാണ്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാനുള്ള സ്വാധീനവും കേരളത്തിലെ നേതാക്കള്‍ക്കില്ല. മാത്രമല്ല, മിഥുന്‍ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതും. സുരേന്ദ്രന് ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുക ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാലായിരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker