VIDEO

മലമ്പാതകൾ താണ്ടി മലവെള്ളപ്പാച്ചിൽ കടന്ന് സ്വാന്തനം പകരാനായി…വീഡിയോ

മൂന്നാർ: തമിഴ്നാട് അതിർത്തി പങ്കിടുന്ന ചിന്നകനാൽ പഞ്ചായത്തിലെ മലയോരപ്രദേശത്തെ രണ്ടു വീടുകളിലേയ്ക്കുള്ള യാത്രയിലായിരുന്നു ആ സംഘം. ചിന്നകനാൽ ആശുപത്രിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർറഫീഖ് മുഹമ്മദ്‌,പാലിയേറ്റിവ് നേഴ്സ് റൂത്തു, മറ്റൊര് ആരോഗ്യ പ്രവർത്തക, ഡ്രൈവർ ഈശോ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഒറ്റപ്പെട്ട വീട്ടിൽ രോഗവുമായി മല്ലടിച്ചു കഴിയുന്ന കൊള്ളാറൽ ചാക്കോ പൈലി, പുത്തൻപുരക്കൽ വിലാസിനി എന്നിവർക്ക് അസുഖം കലശൽ ആയി. ഗുരുതരാവസ്ഥയിലായ രോഗിയുടെ ബന്ധുക്കൾ ചിന്നകനാൽ ആശുപത്രിയിൽ വിളിച്ചു സഹായം തേടി. അങ്ങനെയാണ് ഹെൽത്ത്‌ ഇൻസ്‌പെക്ടറും പാലിയേറ്റിവ് നേഴ്സ് റൂത്തും ചേർന്ന് മരുന്നും മറ്റ് വൈദ്യോപകരണങ്ങളുമായി രോഗികളുടെ വീടു തേടിപ്പോയത്. കനത്ത മഴ, ദുർഘടം പിടിച്ച വഴി. പക്ഷേ അവർ പിൻതിരിഞ്ഞില്ല.
വിലക്കിലെ ഈശോയുടെ ജീപ്പിൽ ജീവൻ രക്ഷമരുന്നുകളും ആയി പുറപ്പെട്ട ആ സംഘത്തിനു കാണാൻ കഴിഞ്ഞത് റോഡിൻ്റെ സ്ഥാനത്ത് ഒരു അരുവി ആണ്. മലവെള്ളത്തിൽ റോഡ് ഒലിച്ചു പോയി. ആരായാലും പാതിവഴിയിൽ മടങ്ങിപ്പോരുന്ന അവസ്ഥ. പക്ഷേ രോഗികളുടെ ദീനത ഓർത്തപ്പോൾ മടങ്ങാനായില്ല . രണ്ടും കല്പിച്ചു അരുവി മുറിച്ചു കടന്നു രോഗിയുടെ വീട്ടിലെത്തി. ചാക്കോ പൈലിക്ക് പലവിധ ഗുരുതര രോഗങ്ങൾക്കൊപ്പം കോവിഡും പിടിപെട്ടിരുന്നു. വിലാസിനിക്ക് സ്ട്രോക്ക്. ഇരുവരും കട്ടിലിൽ തന്നെ. രണ്ടു പേർക്കും ചികിത്സകൾ നൽകി, സാന്ത്വനം പകർന്നു ….
വീണ്ടും കഠിനവഴി താണ്ടി ഓഫീസിൽ തിരിച്ചെത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker