NewsThen Special

വിവാഹത്തിന് മദ്യപിച്ചെത്തി വരന്‍; വരണമാല്യം ചാര്‍ത്തിയത് അമ്മായിഅമ്മയ്ക്ക്; വീഡിയോ വൈറല്‍

വിവാഹത്തിന് മദ്യപിച്ചെത്തിയ വരന്റെ വീഡിയോയാണ് ഇപ്പോള്‍ സൗഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒടുക്കം ലക്കുകെട്ട് വിവാഹമാല ചാര്‍ത്തിയതോ വധുവിന്റെ അമ്മയ്ക്കും.

കുടിച്ചത് കുറച്ച് കൂടി പോയി എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്‍ക്കുന്ന വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു തുടര്‍ന്ന് അമ്മ വരനെ തള്ളി മാറ്റുന്നതും വീഡിയോയില്‍ കാണാം. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ വരന്‍ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞ് വീഴുന്നു.

നിരവധിപ്പേരാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നത്. അതേസമയം, വീഡിയോ പഴയതാണെന്നും വ്യാജമാണെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker