IndiaNEWS

ബിഹാറിന്റെ സൈക്കിള്‍ പെണ്‍കുട്ടിക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

രോഗബാധിതനായ പിതാവിനെയും പിന്നിലിരുത്തി സൈക്കിള്‍ യാത്ര നടത്തിയ പെണ്‍ക്കുട്ടി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തോടെ പ്രതിസന്ധിയിലായ ജ്യോതികുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വ്യാഴാഴ്ച വൈകിട്ട് ജ്യോതിയെ ഫോണില്‍ വിളിച്ച് പ്രിയങ്ക ആശ്വസിപ്പിച്ചു.

കുടുംബത്തിന്റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. പ്രിയങ്കയെ കാണണമെന്ന് അറിയിച്ച ജ്യോതിയോട് കോവിഡ് മഹാമാരിക്ക് ശേഷം ഡല്‍ഹിയിലേക്ക് എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡിന്റെ ഒന്നാം തരംഗത്തിലെ അപ്രതീക്ഷിത ലോക്ക്ഡൗണില്‍ ജ്യോതികുമാരി തന്റെ രോഗിയായ അച്ഛനെ ഹരിയാണയിലെ ഗുരുഗ്രാമില്‍ നിന്ന് ബിഹാറിലെ ദര്‍ഭഗംഗയിലേക്ക് സൈക്കിളില്‍ എത്തിച്ചിരുന്നു. 1200 ഓളം കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു ജ്യോതിയുടെ യാത്ര. ബിഹാറിന്റെ സൈക്കിള്‍ പെണ്‍കുട്ടി എന്ന വിശേഷണവും അങ്ങനെ ജ്യോതിക്ക് ലഭിച്ചു. ഇതിനിടെ തിങ്കളാഴ്ചയാണ് പിതാവ് മോഹന്‍ പാസ്വാന്‍ മരിച്ചത്. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി ജ്യോതിയുടെ കുടുംബം. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുണ്ടായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker