NEWSSportsYouth

വിട്ടു പിരിഞ്ഞ അഛനെ മുന്‍ നിര്‍ത്തി അയാള്‍ വിധിയെ വെല്ലുവിളിച്ചു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. പൊരുതുവാണ്

വിട്ടു പിരിഞ്ഞ അഛനെ മുന്‍ നിര്‍ത്തി അയാള്‍ വിധിയെ വെല്ലുവിളിച്ചു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. പൊരുതുവാണ്
കേള്‍ക്കുമ്പോള്‍ അല്‍പം വിഷമം തോന്നും, പിന്നെ സന്തോഷവും. ഐ.പി.എല്‍. ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി മോശം പ്രകടനം നടത്തിയ സിറാജിന കിട്ടിയ പേര്് ചെ്ണ്ട എന്നാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ‘ചെണ്ട’ എന്നു വിളിച്ച് ആക്ഷേപിച്ച ഒരു ബൗളറാണ് മുഹമ്മദ് സിറാജ്. ഐ.പി.എല്‍. ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനായി മോശം പ്രകടനം നടത്തിയ ഒരു കാലത്താണ് സിറാജിന് ഈ പേര് വീഴുന്നത്.

എന്നാല്‍ ഒരു ഓട്ടോ ഡ്രൈവറുടെ മകനായ, ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിട്ട സിറാജിന് ആ കളിയാക്കലുകള്‍ പോലും മികവിലേക്ക് ഉയരാനുള്ള ഇന്ധനമായിരുന്നു. അത്തരം ഒരവസരമായിരുന്നു സിറാജ് തേടിയിരുന്നത്.

ഒടുവില്‍ ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മുനനിരാ താരങ്ങളുടെ അഭാവത്തില്‍ സിറാജിന് ആ അവസരം ലഭിച്ചു. പിന്നീടുള്ളത് ചരിത്രം. മികച്ച പ്രകടനത്തിലൂടെ ടീം ഇന്ത്യക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം സമ്മാനിക്കുക മാത്രമല്ല അന്ന് സിറാജ് നേടിയെടുത്തത്. ടീം ഇന്ത്യയുടെ മികച്ച ബൗളര്‍ എന്ന പേരും ചെണ്ട എന്നു വിളിച്ചവരെക്കൊണ്ട് കൈകയടിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ അതിനെല്ലാം കാരണമായ, അതിനു തന്നെ പ്രചോദിപ്പിച്ചത് മറ്റൊരാളുടെ വാക്കുകളാണെന്ന് സിറാജ് ഓര്‍മിക്കുന്നു. മറ്റാരുമല്ല ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി തന്നെ.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു ഒരു മാസം മുമ്പാണ് സിറാജിന്റെ പിതാവ് അന്തരിച്ചത്. ഇതോടെ പര്യടനം അവസാനിപ്പിച്ചു മടങ്ങാനായിരുന്നു സിറാജിന്റെ തീരുമാനം

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker