FoodLIFE

വീട്ടിലുണ്ടാക്കാം അടിപൊളി കെഎഫ്‌സി സ്റ്റൈല്‍ ചിക്കന്‍

ചേരുവകൾ
  1. ചിക്കൻ എല്ലില്ലാത്തത്: 500 ഗ്രാം
  2. യോഗട്ട്: 1 കപ്പ്
  3. പഞ്ചസാര; 1 ടീസ്പൂൺ
  4. പാൽ: 250 മില്ലി.
  5. വിനാഗിരി: 2 ടേബിൾ സ്പൂൺ
  6. റെഡ് ചില്ലി – 3-4
  7. വെളുത്തുള്ളി-3-4
  8. ബ്രെഡ് ക്രംസ്: 250 ഗ്രാം
  9. കോൺഫ്ളെക്സ്-250 ഗ്രാം
  10. കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ
  11. ഉപ്പ്; 1 ടേബിൾ സ്പൂൺ
  12. എണ്ണ: 200 ഗ്രാം
  13. മുട്ട: എണ്ണം
 

തയ്യാറാക്കുന്ന വിധം

ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ വിനാഗിരി ചേർത്ത് നന്നായി അരയ്ക്കുക.ചെറുതായി മുറിച്ച ചിക്കൻ കഷണങ്ങൾ പഞ്ചസാര,തൈര് അരപ്പ് ചേർത്ത് നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

 

ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ മുട്ട ചേർത്ത് അടിയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രെഡ് ക്രംസ്, കോൺഫ്ളവർ, ചെറുതായി പൊടിച്ച കോൺഫ്ളെക്സ്, ഉപ്പ്, പെപ്പർ പൗഡർ എന്നിവ ചേർത്ത് വയ്ക്കുക.

 

തൈരിൽ വച്ചിരുന്ന ചിക്കൻകഷണങ്ങൾ എടുത്ത് ഓരോന്നും പാൽ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം ഈ കഷണങ്ങൾ ബ്രെഡ് ക്രംസ് മിശ്രിത്തിൽ ഇട്ട് ഓരോന്നും എല്ലാവശവും അതിൽ പൊതിയുക.

 

ഇത് ഒന്നുകൂടി പാൽ മിശ്രിതത്തിലും, ബ്രെഡ് ക്രംസ് മിശ്രിതത്തിലും ആവർത്തിക്കുക. നല്ലൊരു കോട്ടിങ്ങ് കിട്ടാൻ വേണ്ടിയാണിത്. അടികട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായശേഷം അതിലേക്ക് ഓരോ കഷണങ്ങൾ വീതം ഇട്ട് ചെറുതീയിൽ വെക്കണം. ഇളം തവിട്ടു നിറമാകുമ്പോൾ വറുത്തുകോരാം.(ഏകദേശം 10-15 മിനിട്ട്).

Back to top button
error: