KeralaNEWS

കവിതയും ഉദ്ധരണികളുമില്ലാതെ കൃത്യം ഒരുമണിക്കൂറിൽ ബാലഗോപാലിന്റെ കന്നി ബജറ്റ്

തിരുവനന്തപുരം: കവിതാശകലങ്ങളോ മഹാരഥന്മാരുടെ ഉദ്ധരണികളോ അത്ഭുതപ്രഖ്യാപനങ്ങളോ അമിത നാടകീയതയോ ഒന്നുമില്ലാതെ കൃത്യം ഒരു മണിക്കൂർ കൊണ്ട് കെ.എൻ ബാലഗോപാൽ തൻ്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ ബജറ്റ് അവതരണം കൃത്യം 10 മണിക്ക് പൂർത്തിയായി.
ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നൽ നൽകിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. കവിതാശകലങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായിരുന്നു മുൻഗാമി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker