Culture

സുരാസുവിൻ്റെ ചരമ ദിനത്തിൽ സുഹൃത്ത്‌ കെ വി അബ്‌ദുൾഖാദറിന്റെ ഓർമ്മകുറിപ്പുകൾ

1997 ജൂൺ 4 ന് കോട്ടയം റെയിൽവെ സ്റ്റേഷനിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച നാടകങ്ങളിലൊന്നായ ‘വിശ്വരൂപം ‘എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു.അഭിനയിച്ചു.
അനേകം സിനിമകൾക്ക് തിരക്കഥയെഴുതി ,ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

അദ്ദേഹത്തെ കുറിച്ച് 26 വർഷം മുമ്പ് ദേശാഭിമാനിയിലെഴുതിയ വാർത്ത ഇതൊന്നിച്ചുണ്ട്.
ഞാനും സുഹൃത്ത് കെ സി ശിവദാസും ഗുരുവായൂർ ആയുർവ്വേദ ആശുപത്രിയിൽ പോയതായിരുന്നു.
യാദൃശ്ചികമായാണ് അവിടെ സുരാസുവിനെ കാണുന്നത്.
തിരക്കേറിയ ജനറൽ വാർഡിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ അദ്ദേഹം കട്ടിലിൽ ഇരിക്കുകയായിരുന്നു.
എൻ്റെ കയ്യിലുണ്ടായിരുന്ന ക്യാമറ കൊണ്ട് ഞാനാ ദൃശ്യം പകർത്തി.
ശരീരമാസകലം വേദനയുമായാണ് ആശുപത്രിയിൽ കഴിയുന്നത്.
ഏറെ നേരം സംസാരിച്ചാണ് മടങ്ങിയത്.

മദ്യപാനം നിറുത്തിയ ഘട്ടമായിരുന്നു.
ദേശാഭിമാനി സുരാസുവിനെ കുറിച്ചുള്ള എൻ്റെ സ്റ്റോറി എല്ലാ എഡിഷനുകളിലും വലിയ പ്രാധാന്യത്തോടെ നൽകി.
അക്കാലത്ത് ഗുരുവായൂർ പുത്തമ്പല്ലിയിലുള്ള സി എം ദാമോദരൻ്റെ വീട്ടിലായിരുന്നു സുരാസു താമസിച്ചിരുന്നത്..
എത്ര കത്തുകളാണ് പിന്നീട് സുരാസുവിനെ തേടിയെത്തിയത്.മദ്യപാനം നിറുത്തിയെന്ന സുരാസുവിൻ്റെ പ്രഖ്യാപനമായിരുന്നു കാരണം.

പിന്നീടുള്ള രണ്ടു വർഷക്കാലം മൊഴിയാട്ടവും മറ്റു പരിപാടികളുമായി അദ്ദേഹം കഴിഞ്ഞു..വലിയ സൗഹൃദവും ഞങ്ങൾ തമ്മിലുണ്ടായി..
കോട്ടയത്തേക്ക് പോകുന്നത് ഗുരുവായൂരിൽ നിന്നാണ്.
ഗുരുവായൂർ സത്രം ഹാളിനു മുന്നിൽ അന്നുണ്ടായിരുന്ന ശാസ്താ ഹോട്ടലിൽ ഞങ്ങൾ ഒത്തു കൂടി.ഹരിദാസും സാക്ഷിയാണ്..ഒരു ജോലിക്കു വേണ്ടിയാണ് പോകുന്നതെന്നെ പറഞ്ഞുള്ളു..അന്ന് നടന്നു പോകുമ്പോൾ വീണ്ടും തിരിഞ്ഞു നോക്കിയതും ആ തിളങ്ങുന്ന കണ്ണുകളും എനിക്കിപ്പോഴും ഓർമ്മയുണ്ട്..
രണ്ട് ദിവസങ്ങൾക്കു ശേഷം കോട്ടയത്തു നിന്ന് ദേശാഭിമാനി ന്യൂസ് എഡിറ്ററായിരുന്ന പി വി പങ്കജാക്ഷനാണ് സുരാസുവിൻ്റെ മരണ വിവരം എന്നെ വിളിച്ചറിയിച്ചത്.

സുരാസു എന്ന കലാകാരൻ പ്രതിഭാശാലിയായിരുന്നു.
അരാജക സവിശേഷതകളുള്ളയാൾ.
അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ സ്നേഹാഞ്ജലി അർപ്പിയ്ക്കുന്നു..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker