KeralaNEWS

ബഡ്ജറ്റ് :കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങളില്ല

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ നികുതി വർധനവ് അനിവാര്യമാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ പ്രഖ്യാപിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നികുതി കുടിശ്ശിക എത്രയും പെട്ടെന്ന് അടയ്ക്കാൻ മനസ്സുകാണിക്കണം. കോവിഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി-നികുതിയേതര വരുമാനം കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല. ഇതിനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കും. എന്നാൽ ഇക്കാര്യങ്ങൾ ഊർജിതമാക്കാൻ പറ്റിയ സന്ദർഭമല്ല ഇപ്പോഴുള്ളത്. സമ്പദ്ഘടന വളർച്ചയുടെ പാതയിലേക്ക് വന്നാൽ നികുതി-നികുതിയേതര വരുമാനത്തിന്റെ കാര്യത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker