IndiaNEWS

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; ആളപായമില്ല

മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ച. വ്യാഴാഴ്ച രാത്രി പത്തരയോടെ ബദ്ലാപുരില്‍ നോബല്‍ ഇന്റര്‍മീഡിയേറ്റസ് കമ്പനിയിലാണ് വാതക ചോര്‍ച്ചയുണ്ടായത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് രാത്രി പതിനൊന്നരയോടെയാണ് ചോര്‍ച്ച അടയ്ക്കാനായത്. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോര്‍ച്ചയ്ക്ക് കാരണം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശവാസികളില്‍ ചിലരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കിയ ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker