KeralaNEWS

കെഎഫ്‌സി 4,500 കോടിരൂപയുടെ പുതിയ വായ്പ അനുവദിക്കും

കെഎഫ്‌സിയുടെ വായ്പ അടുത്ത 5 വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.ഈ വര്‍ഷം 4,500 കോടിരൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും.

കെഎഫ്‌സിയില്‍ നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് 1 വര്‍ഷം മൊറട്ടോറിയവും പ്രഖ്യാപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker