NEWSPravasi

യുഎഇയിൽ പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു

അബുദാബി: രാജ്യത്ത് പുതിയ തൊഴില്‍നിയമം പ്രാബല്യത്തിൽ വന്നു.സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്.തൊഴിലാളികളുടെ പരിശീലന കാലഘട്ടം ആറ് മാസത്തില്‍ കൂടരുതെന്നും രേഖകള്‍ പിടിച്ചുവെക്കരുതെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ട്.ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ ഫ്രീസോണുകളടക്കമുള്ള എല്ലാ മേഖലകള്‍ക്കും പുതിയ തൊഴില്‍ നിയമം ബാധകമായിരിക്കും.
എല്ലാ തൊഴില്‍ കരാറുകളും ഇനി മുതല്‍ നിശ്ചിത കാലയളവിലേക്ക് ഉള്ളതാകുമെന്നും അണ്‍ലിമിറ്റഡ് ക്രോണ്‍ട്രാക്ടിലുള്ളവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാറണമെന്നും നിയമത്തില്‍ പ്രത്യേകം പറയുന്നു.എല്ലാ വര്‍ഷവും 30 ദിവസത്തെ അടിസ്ഥാന ശമ്ബളം എന്ന തോതില്‍ ഗ്രാറ്റിവിറ്റിയും നൽകണം.തൊഴില്‍ സ്ഥലത്ത് വിവേചനമോ ഏതെങ്കിലും പീഡനമോ ഉള്ളതായി തെളിയിക്കപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് നിയമത്തില്‍ പറയുന്നു.നിയമലംഘനത്തിന് 5000 ദിര്‍ഹം മുതല്‍ പത്തുലക്ഷം ദിര്‍ഹം വരെ ശിക്ഷ ലഭിക്കുന്നതാണ്.
പുതിയ നിയമപ്രകാരം പ്രസവാവധി 45 ദിവസത്തില്‍ നിന്ന് 60 ആക്കിയിട്ടുണ്ട്. ഭര്‍ത്താവിന് അഞ്ചു ദിവസത്തെ പെറ്റേണിറ്റി ലീവും ഇനി മുതല്‍ നല്‍കുന്നതായിരിക്കും.ഒരു കമ്ബനിയില്‍ നിന്ന് ജോലി രാജി വെച്ച്‌, അതേ തൊഴില്‍ മേഖലയിലെ മറ്റൊരു കമ്ബനിയില്‍ നിശ്ചിത കാലത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേല്‍ക്കുകയോ രോഗബാധിതനാകുകയോ ചെയ്താല്‍, വിദഗ്ധ ചികിത്സ ഉറപ്പാക്കുകമെന്നും തൊഴിലാളികളുടെ ചികിത്സാ ചിലവ് കമ്പനി വഹിക്കണമെന്നും പ്രത്യേകം നിയമത്തില്‍ പറയുന്നുണ്ട്.

Back to top button
error: