Crime

അത്താഴത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ കൊലപ്പെടുത്തി. മകന് ഗുരുതരപരിക്ക്

ലഖ്നൗ: അത്താഴത്തിന് സാലഡ് വിളമ്പാത്തതിൽ കുപിതനായ ഭർത്താവ് ഭാര്യയെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ശാമലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുരളി സിങ് എന്നയാളാണ് പിടിയിലായത്.
ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത് തിങ്കളാഴ്ച രാത്രിയാണ്. മുരളി സിങ് തൂമ്പ ഉപയോഗിച്ച് ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
അമ്മയെ ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ മുരളിയുടെ മകൻ അജയി(20)നും ഇതിനിടെ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയിന്റെ നില മെച്ചപ്പെട്ടുവരികയാണ്.

കൊലപാതകത്തിനു ശേഷം മുരളി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും കാട്ടിൽ ഒളിച്ചിരിക്കുകയുമായിരുന്നു. അവിടെനിന്നാണ് പോലീസ് മുരളി സിങിനെ അസ്റ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker