KeralaNEWS

ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു.75 വയസ്സ് പൂര്‍ത്തിയായതോടെ അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.

റവ. ഫാ. തോമസ് നെറ്റോയാണ് പുതിയ സഭാധ്യക്ഷന്‍.പാളയം പള്ളിയില്‍ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആര്‍ച്ച്‌ ബിഷപ്പ് ഡോ.സൂസപാക്യം തന്നെയാണ് പുതിയ ആര്‍ച്ച്‌ ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടര്‍ന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സഭ അനുമതി നൽകിയിരുന്നില്ല.

Back to top button
error: