IndiaNEWS

ട്രെയിൻ വഴി രേഖകളില്ലാതെ കടത്തിയ 1.224 കിലോ സ്വർണ്ണം പിടികൂടി

പാലക്കാട്: രേഖകളില്ലാതെ ട്രെയിൻ വഴി കടത്തിയ 1.224 കിലോ സ്വർണ്ണം പിടികൂടി ഹാട്ടിയ-എറണാകുളം എക്‌സ്‌പ്രസില്‍ വച്ച്‌ യാത്രക്കാരന്‍റെ ബാഗിന്‍റെ രഹസ്യ അറയില്‍ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്.ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് വില്‍പനയ്ക്കായി കടത്തിക്കൊണ്ട് വന്നതാണ് ഇത്.സംഭവത്തിൽ ആന്ധ്രപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാട സ്വദേശി സംഗ റാം (48) എന്നയാളെ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും രേഖകളില്ലാതെ സ്വര്‍ണാഭരണങ്ങള്‍ നികുതിവെട്ടിച്ച്‌ കടത്തിക്കൊണ്ട് വന്ന് കേരളത്തിലെ ജ്വല്ലറികളില്‍ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സംഗ റാം എന്ന് പോലീസ് പറഞ്ഞു.ഇയാൾ കേരളത്തിലെ ജ്വല്ലറികളിലേക്ക് ഇത്തരത്തില്‍ നിരവധി തവണ സ്വര്‍ണമെത്തിച്ചതായാണ് വിവരം. പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുവിപണിയില്‍ 54 ലക്ഷം രൂപ വിലവരും. പ്രതിയേയും പിടിച്ചെടുത്ത സ്വര്‍ണവും പാലക്കാട് ജി എസ് ടി ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി.

Back to top button
error: