KeralaNEWS

മിനിമം ചാര്‍ജ് 10 രൂപ, വിദ്യാര്‍ത്ഥികൾക്ക് 5 രൂപ; കണ്‍സെഷന്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം, പ്രായപരിധി 17 വയസ്

 

തിരു​വ​ന​​ന്ത​പു​രം: വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ. യാ​ത്ര ഇ​ള​വി​നു​ള്ള ​പ്രാ​യ​പ​രി​ധി 17 വ​യ​സ്സാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം. കണ്‍സെഷന്‍ ബിപി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആക്കണം. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കണം; ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കാനും, ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാനുമാണ് ശിപാര്‍ശ. നിലവില്‍ ഇത് 70 പൈസയാണ്.

റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും, ബിപിഎല്ലുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും മിനിമം ചാര്‍ജ് 5 രൂപ ആക്കണം എന്നുമാണ് സര്‍ക്കാർ നയം.

അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനം എടുക്കും.

രാ​ത്രി യാ​​ത്ര നി​ര​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ക​മ്മീഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്​​തി​ട്ടു​ണ്ട്. രാ​ത്രി എ​ട്ടു​മു​ത​ല്‍ പു​ല​ര്‍​ച്ച അ​ഞ്ചു​വ​രെ 40 ശ​ത​മാ​നം വ​ര്‍​ധ​ന ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ്​ ശി​പാ​ര്‍​ശ.
പ​രീ​ക്ഷ​ണ സ​മ​​യ​ത്തെ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്ക്​ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

രാ​ത്രി യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ സ​ര്‍വി​സ് ന​ഷ്​​ട​മാ​ണെ​ന്ന്​ ബ​സു​ട​മ​ക​ള്‍ നേ​ര​ത്തേ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ കാ​ര്യ​മാ​ണ്​ സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​തെ​ങ്കി​ലും രാ​ത്രി യാ​​ത്രാ​നി​ര​ക്ക്​ വ​ര്‍​ധി​ച്ചാ​ല്‍ അ​ത്​ കൂ​ടു​ത​ല്‍ ഗു​ണം ചെ​യ്യു​ക കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ള്‍​ക്കാ​ണ്​. സൂ​പ്പ​ര്‍ ക്ലാ​സ്​ സ​ര്‍​വി​സു​ക​ള്‍ കൂ​ടു​ത​ലും ഓ​പ​റേ​റ്റ്​ ചെ​യ്യു​ന്ന​ത്​ രാ​ത്രി​യി​ലാ​ണ്. ശി​പാ​ര്‍​ശ ന​ട​പ്പാ​യാ​ല്‍ കെ.​എ​സ്.​ആ​ര്‍.​സി​യു​ടെ രാ​ത്രി​കാ​ല സ​ര്‍​വി​സു​ക​ളി​ല്‍ യാ​ത്രാ ചെ​ല​വേ​റും.
ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച്‌​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ അനുവദിക്കുന്നതില്‍ നിലവില്‍ പ്രായപരിധിയില്ല. ഐ.ഡി കാര്‍ഡ് കാണിക്കുന്നവര്‍ക്ക് കണ്‍സെഷന്‍ ലഭിക്കും. ഇതിന് മാറ്റം വരുത്തി പരാമവധി 17 വയസ് വരെയുള്ളവര്‍ക്ക് ഇളവ് നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

Back to top button
error: