FoodLIFE

മൈസൂര്‍ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

രു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്.ദീപാവലി തുടങ്ങിയ വിശേ‍ഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം നെയ്യിലാണ് ഉണ്ടാക്കുന്നത്.പേരുപോലെ തന്നെ കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം.

കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക

അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.മധുരപലഹാരങ്ങളിൽ മൈസൂർ പാക്കിനെ വെല്ലാൻ മറ്റൊന്നിനുമാകില്ല.

Back to top button
error: