KeralaNEWS

430 ഇനം വാഴകളുമായി വിനോദിന്റെ വാഴത്തോട്ടം ഒരു വിസ്മയക്കാഴ്ചയാകുന്നു

 

പാറശാലയിലെ വിനോദിന്റെ വാഴത്തോട്ടം ഒരു വിസ്മയ കാഴ്ചയാണ്. വേറെ എവിടെയുമുണ്ടാവില്ല ഇത്തരം വൈവിദ്യമുള്ളൊരു വാഴലോകം. 430 വാഴയിനങ്ങളാണ് നാലര ഏക്കറിലായുള്ള വാഴച്ചേട്ടന്‍ എന്ന് അറിയപ്പെട്ടുന്ന വിനോദിന്റെ തോട്ടത്തിലുള്ളത്.

എട്ട് വര്‍ഷം കൊണ്ട് കേരളത്തിനകത്തും പുറത്തുനിന്നും ശേഖരിച്ച ഇനങ്ങളുമായാണ് വിനോദ് ഈ വാഴത്തോട്ടമൊരുക്കിയത്. വിദേശത്ത് നിന്നുള്ള അപൂര്‍വയിനം വാഴകളുമുണ്ട്.

ബംഗാളിലെ ബോജി മനോഹര്‍, തായ്ലന്‍ഡിലെ പിസാന്‍ നവാക്ക, ഉത്തര കര്‍ണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗര്‍ ബാനന്‍, അള്‍സറിനു മരുന്നായ പൂങ്കള്ളി, ആയിരം കിലോയുള്ള നാടന്‍ പൂവന്‍ ഇങ്ങനെ പോകുന്നു അവ.

ലിംകാ ബുക്ക് ഓഫ് റെക്കോഡിലും വിനോദ് ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം പാറശാലയില്‍ വെച്ച്‌ നടന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിലെ ഭക്ഷണത്തിനായുള്ള മുഴുവന്‍ വാഴപ്പഴവും നല്‍കിയത് വിനോദായിരുന്നു.
വിനോദിന്റെ വാഴപ്പഴത്തിന്റെ രുചിയറിഞ്ഞ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ വിനോദിന്റെ വാഴത്തോട്ടം സന്ദര്‍ശിച്ചിരുന്നു.

Back to top button
error: