KeralaNEWS

ടോമിൻ ജെ തച്ചങ്കരി  മനുഷ്യാവകാശ കമ്മീഷൻ  ഡി ജി പി യായി ചുമതലയേറ്റു 

തിരുവനന്തപുരം: ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. 

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. 

കമ്മീഷൻ സെക്രട്ടറി റ്റി . വിജയ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  എച്ച് നിസാർ, കമ്മീഷൻ എസ്. പി, എസ്. ദേവമനോഹർ, ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker