IndiaNEWS

ബിജെപി തകർന്നടിയുമെന്ന് ഇൻഡ്യ ടിവി സർവേ     

ന്യൂഡെല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ
തിരഞ്ഞെടുപ്പില്‍ ഗോവയിലും പഞ്ചാബിലും കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് ഇന്‍ഡ്യ ടിവി സര്‍വേ.ഉത്തരാഖണ്ഡ്, മണിപൂര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും സര്‍വേ വ്യക്തമാക്കുന്നു.നിലവില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. ബാക്കി മൂന്നിടത്തും ബിജെപിയാണ് ഭരണത്തില്‍.
പഞ്ചാബിൽ 117 സീറ്റുകളില്‍ കോണ്‍ഗ്രസ് 50-52 സീറ്റുകള്‍ നേടിയേക്കും.ഇവിടെ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഗോവയില്‍ കോണ്‍ഗ്രസ്-ഗോവ ഫോര്‍വേഡ് പാർട്ടികൾ ഭൂരിപക്ഷം നേടുമെന്നും 40 ല്‍ 17 മുതല്‍ 21 വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. ഭരണകക്ഷിയായ ബിജെപി 14 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 70 സീറ്റില്‍ ഇരുകക്ഷികളും 33-35 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എഎപിക്ക് ഒരു സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും ലഭിച്ചേക്കും.
വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപൂരില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നേക്കാമെന്നാണ് സര്‍വേ പറയുന്നത്. 60 സീറ്റുകളില്‍ ബിജെപി 26 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. 22 മുതല്‍ 26 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാമതെത്തിയേക്കാം.എന്‍പിഎഫ് 3-7, എന്‍പിപി 1-3 സീറ്റുകള്‍, മറ്റുള്ളവര്‍ പൂജ്യം മുതല്‍ രണ്ട് വരെ സീറ്റുകള്‍ നേടിയേക്കും.
നിലവിൽ ബിജെപി ഭരണത്തിലുള്ള മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ഇതരർ അധികാരത്തിൽ വരാനാണ് സാധ്യതയെന്നും സർവ്വേ വ്യക്തമാക്കുന്നു.

Back to top button
error: