Big Breaking

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്‌; രവിപൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പു കേസിലെ പ്രതിയായ രവിപൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡിഷനല്‍ സിജെഎം കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

ജൂണ്‍ എട്ടുവരെയാണ് കസ്റ്റഡി കാലാവധി.കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. നിലവില്‍ ബെംഗളൂരു പരപ്പന ജയിലില്‍ വിചാരണത്തടവുകാരനായ രവിപൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെത്തി കസ്റ്റഡിയില്‍ വാങ്ങും.

2018 ഡിസംബര്‍ 15 നാണ് നടി ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പുണ്ടായത്. പിന്നീട് വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ചാണ് അറസ്റ്റു ചെയ്തത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുക്കുകയായിരുന്നു. കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker