IndiaNEWS

ബൈക്കിൽ നിന്ന് തെറിച്ചുവീണ പന്ത്രണ്ടുകാരി മരിച്ചു

കോയമ്ബത്തൂര്‍: അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  പെണ്‍കുട്ടി റോഡില്‍ തെറിച്ചു വീണ് മരിച്ചു.അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന(12)യ്‌ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.കഴുത്തിൽ അണിഞ്ഞിരുന്ന ഷാള്‍ ബൈക്കിന്റെ ടയറിൽ കുരുങ്ങി ദർശന റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ദര്‍ശനയെ അമ്മ അയല്‍ക്കാരന്റെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു.തിരികെ വരും വഴിയാണ് അപകടം സംഭവിച്ചത്.

Back to top button
error: