IndiaNEWS

തെലുങ്കാനയിൽ നിയന്ത്രണം വിട്ട കാര്‍ കുടിലിലേക്ക് ഇടിച്ചുകയറി നാല് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം

കരിംനഗർ: കരിംനഗറില്‍ നിയന്ത്രണം വിട്ട കാര്‍ കുടിലിലേക്ക് ഇടിച്ചുകയറി നാല് സ്‌ത്രീകള്‍ക്ക് ദാരുണാന്ത്യം.കരിംനഗറിലെ കമാന്‍ ഏരിയയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.സംഭവത്തിൽ മൂന്ന് സ്‌ത്രീകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനു ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനം സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: