CrimeNEWS

അന്യസ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകര്‍ത്തുന്ന ഭര്‍ത്താവിനെ ഭാര്യ തന്നെ പൊലീസ് വലയിൽ കുടുക്കി

തന്റെ അനുജത്തി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെ യുവതി ഞെട്ടി. ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചു. എന്നാൽ തെളിവുകൾ ചൂണ്ടിക്കാണിച്ചപ്പോൾ കാര്യങ്ങളെല്ലാം ഭാര്യയോടു തുറന്നുപറഞ്ഞു. സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഭർത്താവ് ശേഖർ സ്ഥിരമായി ഫോണിൽ പകർത്താറുണ്ട് എന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു

ചെന്നൈ: അന്യസ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തുന്ന ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകി ഭാര്യ.
ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം. സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഭർത്താവ് ശേഖർ സ്ഥിരമായി ഫോണിൽ പകർത്താറുണ്ട് എന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ അടുത്തുചെല്ലുമ്പോഴെല്ലാം ഭർത്താവ് ഫോൺ ഓഫ് ചെയ്യുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്റെ അനുജത്തി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവിന്റെ ഫോണിൽ കണ്ടതോടെ യുവതി ഞെട്ടി. ഇക്കാര്യത്തിൽ ഭർത്താവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യം ആരോപണങ്ങൾ നിഷേധിച്ച പ്രതി തെളിവുകൾ സഹിതം കാണിച്ച് ചോദ്യം ആവർത്തിച്ചതോടെ കാര്യങ്ങളെല്ലാം ഭാര്യയോടു തുറന്നുപറഞ്ഞു.

സ്ത്രീകൾ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയതെന്ന് ശേഖർ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. സമീപവാസികൾ ഉൾപ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകർത്തിയുട്ടുണ്ടെന്ന് ഫോൺ പരിശോധിച്ചപ്പോൾ പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Back to top button
error: