KeralaNEWS

പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഡോ. സോമൻ കടലൂർ കോഴിക്കോട് എയർപോർട്ട് ജോ.ജനറൽ മാനേജർ ഒ.വി മാർക്സിന് നൽകിയാണ് 'ആത്മഹർഷങ്ങളുടെ കാവേരി' പ്രകാശനം ചെയ്തത്. 'കടും നിറമുള്ള പകലുക'ളും ചടങ്ങിൽ പ്രകാശനം ചെയ്തു

പ്രീത പ്രിയദർശിനിയുടെ രണ്ട് പുസ്തകങ്ങൾ കോളരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് പ്രകാശനം ചെയ്തു. ‘ആത്മഹർഷങ്ങളുടെ കാവേരി’ എന്ന ഓർമ്മയുടെ പുസ്തകം ഡോ സോമൻ കടലൂർ കോഴിക്കോട് എയർപോർട്ട് ജോ. ജനറൽ മാനേജർ ഒ.വി മാർക്സിന് നൽകി പ്രകാശനം ചെയ്തു.

‘കടും നിറമുള്ള പകലുകൾ’ എന്ന ഹൈക്കുകളുടെ പുസ്തകം സുകുമാരൻ കവി ചാലി ഗദ്ദ ഡോ. ബാവ കെ. പാലുകുന്നിനും നൽകി പ്രകാശനം ചെയ്തു.
ഇന്ത്യയിലെ പ്രശസ്ത മോഹന വീണാ വാദകനായ പോളി വർഗീസിന്റെ സാന്നിധ്യം ചടങ്ങിനെ മനോഹരമാക്കി. സീനിയർ ആധ്യാപിക സ്വർഗിനി സ്വാഗതവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനുമായ ചടങ്ങിൽ എഴുത്തുകാരി നവീന, വൈസ് പ്രിൻസിപ്പാൾ അഫ്സ ടീച്ചർ എന്നിവർ ആശംസയും, പ്രീത പ്രിയദർശിനി നന്ദിയും പറഞ്ഞു.

Back to top button
error: