KeralaNEWS

മത്സ്യബന്ധനത്തിനു പോയ യുവാവ് നെഞ്ചുവേദന മൂലം പുഴയിൽ വീണ് മുങ്ങി മരിച്ചു

കൊതുമ്പ് വള്ളത്തിൽ മടങ്ങി വരുന്നതിനിടെ ബിജുവിന് നെഞ്ച് വേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് ബിജു വെള്ളത്തിലേയ്ക്ക് വീണു. സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി. അവരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

.വൈക്കം: മത്സ്യ ബന്ധനത്തിനു പോയി മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് വള്ളത്തിൽ നിന്നും ആറ്റിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു.

വൈക്കം മറവൻതുരുത്ത് ഇടവട്ടം ചോളൻ വീട്ടിൽ ബിജു (49) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
പാലാംകടവ് തുരുത്തേൽ ഭാഗത്ത് മൂവാറ്റുപുഴ ആറിൽ മീൻ പിടിച്ച ശേഷം ബിജുവും സുഹൃത്തും മടങ്ങി വരികയായിരുന്നു.
ഇരുവരും കൊതുമ്പ് വള്ളത്തിൽ മടങ്ങി വരുന്നതിനിടെ വള്ളത്തിൽ വെച്ച് ബിജുവിന് നെഞ്ച് വേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീണു. സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി. അവരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരം പൊലീസിലും കടുത്തുരുത്തി അഗ്‌നിശമനസേനയിലും അറിയിച്ചു

സേനയിൽ നിന്നും രണ്ട് യൂണിറ്റും സ്‌കൂബാ ടീം അംഗങ്ങളും എത്തി വെള്ളത്തിൽ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി. കരയിൽ എത്തിച്ച് ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: