PravasiTRENDING

വിസ കാലാവധി സൗജന്യമായി നീട്ടി സൗദി

റിയാദ്: യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിൽ സന്ദര്ശക വിസയുടെയും റീ എന്ട്രിയുടെയും കാലാവധി മാര്ച്ച്‌ 31 വരെ സൗജന്യമായി ദീര്ഘിപ്പിക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു.ഇന്ത്യയടക്കം 17 രാജ്യക്കാര്ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സൗദിയിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർക്കായാണ് ഇളവ് പ്രഖ്യാപിച്ചത്.

ഈ രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് യാത്രാ നിയന്ത്രണം നിലനില്ക്കുന്ന പാശ്ചാത്തലത്തിലാണ് തീരുമാനം.ഇതിനായി അപേക്ഷകന് ഹാജരാകേണ്ടതില്ല.അതേസമയം സൗദിയില് നിന്ന് പൂര്ണമായി കോവിഡ് വാക്സിന് സ്വീകരിച്ച്‌ എക്സിറ്റ്റീഎന്ട്രി വിസയില് രാജ്യം വിട്ടവര്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

Back to top button
error: