KeralaNEWS

ഭരണങ്ങാനത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കണ്ടെത്തി

പ്ലസ് വൺ വിദ്യാർത്ഥിനിയായ ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ടയ്ക്കു സമീപം ഭരണങ്ങാനം മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെയാണ് (കല്യാണി) ജനവരി 26 ബുധനാഴ്ച (ഇന്ന്) പുലർച്ചെ ആറു മണിമുതൽ മുതലാണ് കാണാതായത്.
പെൺകുട്ടി യാത്ര ചെയ്ത കെ.എസ്.ആർ.ടി.സി ബസിൻ്റെ കണ്ടക്ടർ നൽകിയ വിവരമാണ് ഏറ്റവും നിർണായകമായത്. രാവിലെ ആറരയ്ക്ക് മേലമ്പാറ ജംങ്ഷനിൽ നിന്നും കോട്ടയത്തേക്ക് പെൺകുട്ടി തൻ്റെ ബസിലാണ് യാത്ര ചെയ്തതെന്നും, ടിക്കറ്റെടുക്കാനായി 200 രൂപയാണ് നല്കിയതെന്നും കണ്ടക്ടർ പൊലീസിനെ അറിയിച്ചു.

അതനുസരിച്ച് ഈരാറ്റുപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേയ്ക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും
കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരുന്നതായിയും പോലീസ് അറിയിച്ചു.

Back to top button
error: