IndiaNEWS

108 അടി ഉയരം; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ കണ്ണൂരിൽ നിന്നും കർണ്ണൂലിലേക്ക്

കർണ്ണൂൽ: ധർമ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ആന്ധ്ര പ്രദേശിലെ കർണ്ണൂലിൽ ഉയരാൻ പോകുന്നു.
108 അടി ഉയരത്തിൽ പണിയുന്ന ഈ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ചു.
കണ്ണൂരിലെ ശ്രീരാഘേന്ദ്രസ്വാമി മഠമാണ് ഈ പടുകൂറ്റൻ പ്രതിമ നിർമിക്കുന്നത്. ഹിന്ദു സംസ്കാരത്തിലെ തന്നെ പ്രധാനമായ സംഖ്യ ആയതിനാലാണ് 108 അടി ഉയരം വേണമെന്ന് തീരുമാനിച്ചതെന്ന് ശ്രീരാഘേന്ദ്രസ്വാമി മഠം അധികൃതർ പറഞ്ഞു.

Back to top button
error: