KeralaNEWS

ഭാര്യ വിട്ടുപിരിഞ്ഞതിനാൽ ഒറ്റയ്ക്ക് പോകുന്നില്ല, സ്റ്റേഡിയത്തിൽ അല്ല ജനങ്ങളുടെ മനസ്സിൽ ആണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ, ബീഡിത്തൊഴിലാളി ജനാർദ്ദനൻ സത്യപ്രതിജ്ഞാ ചടങ്ങ് കാണുക വീട്ടിലിരുന്ന് ടിവിയിൽ

500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാർദ്ദനന് സത്യപ്രതിജ്ഞ കാണാൻ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അതിഥിയായി ക്ഷണമുണ്ടായിരുന്നു.ചൊവ്വാഴ്ച പകൽ പതിനൊന്നു മണിയോടെയാണ്  ഉദ്യോഗസ്ഥർ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ കത്ത് ജനാർദ്ദനന് കൈമാറിയത്.

എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ടു പങ്കെടുക്കാൻ ജനാർദ്ദനൻ പോകുന്നില്ല. “സ്റ്റേഡിയത്തിൽ അല്ല ജനങ്ങളുടെ മനസ്സിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ. അതിനാൽ വീട്ടിലിരുന്ന് ആഹ്ലാദിക്കാൻ ആണ് തീരുമാനം. ഭാര്യ ഇല്ലാതെ തനിച്ചു പോകാൻ മനസ്സ് അനുവദിക്കുന്നുമില്ല “- ജനാർദ്ദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ജനാർദ്ദനൻറെ ഭാര്യ പി സി രജനി ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. 500 പേരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker