KeralaNEWS

യാസ് വരുന്നു, കേരളത്തിൽ കടൽക്ഷോഭത്തിനും മഴയ്ക്കും സാധ്യത

തെക്കൻകേരളത്തിൽ ഇരുപത്തിയഞ്ചാം തീയതി മുതൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്

ടൗട്ടെ ചുഴലിക്കാറ്റിന്റെ അനുരണനങ്ങളിൽ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ടൗട്ടേക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് കൂടി വരുന്നു, യാസ്. അടുത്തയാഴ്ച മഴ വീണ്ടും കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു.

23 ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളും എന്നാണ് കണക്കുകൂട്ടൽ. ഇത് പെട്ടെന്നുതന്നെ തീവ്ര ന്യൂനമർദ്ദം ആകും. ചുഴലിക്കാറ്റായി മാറിയാൽ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

തെക്കൻകേരളത്തിൽ ഇരുപത്തിയഞ്ചാം തീയതി മുതൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കും എന്നാണ് കണക്കുകൂട്ടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker